റവന്യു ഭൂ രേഖകളില്‍ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന കേരള ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഭൂരേഖകളില്‍ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന് ഉത്തരവിടാനുള്ള അധികാരം ലോകായുക്തയ്ക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് സുപ്രീം കോടതി ചോദിച്ചു.
തിരുവനന്തപുരം വര്‍ക്കല വില്ലേജിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാനാണ് ലോകായുക്ത ഉത്തരവിട്ടത്. പുറമ്പോക്ക് ഭൂമിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമിയാണ് ഭൂ രേഖകളില്‍ മാറ്റം വരുത്തിയ ശേഷം നികുതി സ്വീകരിക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചത്. ഹൈക്കോടതി ഈ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.എന്നാല്‍ നിയമ പ്രകാരം ലോകായുക്തക്ക് ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ അധികാരമില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here