തിരുവന്തപുരത്ത് കരമനയാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് – ഗണപതിയാം കുഴിയില്‍ കൂട്ടുക്കാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥിയാണ് മരിച്ചത്.
പൂവച്ചല്‍ കാപ്പിക്കാട് സ്വദേശി അമല്‍ പ്രജേഷാണ് മരിച്ചത്. ഉച്ചയോടെ സ്കൂളില്‍ നിന്നും ഏഴംഗ സംഘമണ് കരമനയാറ്റില്‍ എത്തിയത്. നെയ്യാര്‍ ഡാമില്‍ നിന്നുള്ള അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here