ജലദോഷമോ പനിയോ വന്നുകഴിഞ്ഞാൽ ആകെ പെട്ടുപോയ അവസ്ഥയുണ്ടാകാറില്ലേ? രോഗം പിടിപെടാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ?
ഇഞ്ചി- സീസണല്‍ അണുബാധകളെ ചെറുക്കുന്നതിന് സഹായകരമാണ്. ഇഞ്ചിയുടെ ആന്‍റി-ബാക്ടീരിയല്‍ സ്വഭാവമാണ് ഇതില്‍ സ്വാധീനിക്കുന്നത്. ഇഞ്ചിച്ചായ, ഇഞ്ചിയിട്ട വെള്ളം എന്നിവയെല്ലാം പതിവാക്കാവുന്നതാണ്.
ഔഷധഗുണങ്ങളുള്ളൊരു മറ്റൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയും അണുബാധകളെ പ്രതിരോധിക്കാൻ ഏറെ സഹായിക്കും. പച്ചക്കറികള്‍ ചേര്‍ത്തുള്ള സൂപ്പ്, ഇറച്ചി സൂപ്പ് എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ ഇതില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിച്ചാല്‍ മതി.
പരമ്പരാഗതമായി ഒരു മരുന്ന് എന്ന രീതിയില്‍ പരിഗണിക്കുന്നൊരു ചേരുവയാണ് മഞ്ഞള്‍. മഞ്ഞള്‍ ചേര്‍ത്ത പാലോ, ചൂടുവെള്ളമോ പതിവായി കഴിക്കുന്നതും നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here