നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് പുതിനയില. ശരീരത്തെ തണുപ്പിക്കാൻ പുതിനയിലയ്ക്ക് സാധിക്കും. ധാതുക്കൾക്കൊപ്പം, വിറ്റാമിൻ-സിയുടെ മികച്ച ഉറവിടം കൂടിയാണ് പുതിന. പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണ്. പുതിന ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം…
ആവശ്യമായ ചേരുവകൾ
പുതിനയില 5 ഇലകൾ
തേയിലപ്പൊടി 1 ടീസ്പൂൺ
തേൻ 1 ടീസ്പൂൺ
വെള്ളം 2 ഗ്ലാസ്
നാരങ്ങാ നീര് 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ അതിലേക്ക് തേയില പൊടി ഇടുക. ശേഷം പുതിനയില ചേർക്കാം. പുതിനച്ചായ കുടിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തേനും നാരങ്ങ നീരും ചേർക്കാം..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here