ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പ്; കോഴിക്കോട് എസ്എഫ്‌ഐയ്ക്ക് മിന്നുന്ന വിജയം

ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളിലും എസ്.എഫ്.ഐയ്ക്ക് സമ്പൂര്‍ണ്ണ വിജയം. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കാര്‍ ഐ.ടി.ഐ ക്യാമ്പസുകളിലെയും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വന്‍ ലീഡോടെ ചരിത്ര വിജയം നേടി.

സര്‍ക്കാര്‍ ഐ.ടി.ഐ. മാളിക്കടവ്, സര്‍ക്കാര്‍ വുമണ്‍സ് ഐ.ടി.ഐ. മാളിക്കടവ്, സര്‍ക്കാര്‍ ഐ.ടി.ഐ. കൊയിലാണ്ടി, സര്‍ക്കാര്‍ ഐ.ടി.ഐ. ബേപ്പൂര്‍, സര്‍ക്കാര്‍ ഐ.ടി.ഐ. ചാത്തമംഗലം, സര്‍ക്കാര്‍ ഐ.ടി.ഐ. കൊടുവള്ളി, സര്‍ക്കാര്‍ ഐ.ടി.ഐ. തിരുവമ്പാടി, സര്‍ക്കാര്‍ ഐ.ടി.ഐ. പേരാമ്പ്ര, സര്‍ക്കാര്‍ ഐ.ടി.ഐ. മണിയൂര്‍, സര്‍ക്കാര്‍ ഐ.ടി.ഐ. വില്യാപ്പള്ളി എന്നീ കാമ്പസുകളില്‍ എം.എസ്.എഫ് – കെ.എസ്.യു. സഖ്യത്തെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ. വിജയിച്ചത്.

സര്‍ക്കാര്‍ ഐ.ടി.ഐ. വളയം, സര്‍ക്കാര്‍ ഐ.ടി.ഐ. നരിപ്പറ്റ എന്നീ കാമ്പസുകളില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

നിലവില്‍ എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്ന പതിനൊന്ന് ഐ.ടി.ഐകളില്‍ യൂണിയന്‍ നിലനിര്‍ത്തിയതോടൊപ്പം, എം.എസ്.എഫ് – കെ.എസ്.യു. അരാഷ്ട്രീയ സഖ്യം യൂണിയന്‍ ഭരിച്ചിരുന്ന ചാത്തമംഗലം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ മുഴുവന്‍ സീറ്റും വിജയിച്ച് യൂണിയന്‍ ഭരണം പിടിച്ചെടുക്കാനും എസ്.എഫ്.ഐക്ക് സാധിച്ചു.

ജില്ലയിലെ പന്ത്രണ്ട് ഐ. ടി.ഐ. ക്യാമ്പസുകളിലായി ആകെയുള്ള എഴുപത്തി രണ്ട് സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെ SFI വിജയിച്ചപ്പോള്‍, ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ എം.എസ്.എഫ് – കെ.എസ്.യു – എ.ബി.വി.പി സഖ്യത്തിന് സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News