സ്‌കൂട്ടിയുടെ വില 1,80,000; ഇഷ്ട നമ്പരിനായി ലേലം വിളി നീണ്ടത് 1.12 കോടി രൂപവരെ

സ്വന്തമായി വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്കാരമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍ കൂടിയാണെങ്കില്‍ അതിലും വലിയ സന്തോഷം മറ്റൊന്നുണ്ടാകില്ല. എന്നാല്‍ സ്‌കൂട്ടിക്ക് ഇഷ്ടനമ്പര്‍ ലഭിക്കാനായി 1.12 കോടി വരെ ലേലം നീണ്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഒന്ന് ആലോചിച്ച് നോക്കൂ.

ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടിക്ക് (HP – 99 – 9999) എന്ന ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ലേലം വിളിച്ചത് 1.12 കോടി വരെയാണ്. സ്‌കൂട്ടിയുടെ വില 70,000 മുതല്‍ 1,80,000 വരെയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്.

ഓണ്‍ലൈന്‍ മുഖാന്തരം ചെറിയ തുകയില്‍ വിളിച്ചുതുടങ്ങിയ ലേലം വിളി 1.12 കോടി രൂപവരെ ഉയര്‍ന്നു. എന്നാല്‍ ആരാണ് ഇത്രയധികം തുകമുടക്കി ലേലത്തില്‍ പങ്കെടുത്തതെന്ന് അറിയില്ല. അയാള്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ലേലം രണ്ടാമത്തെയാള്‍ക്ക് പോകും. ലേലപ്പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News