പാകിസ്ഥാനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. സ്ഥലത്ത് നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായും ഭീകരരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതുമായാണ് റിപ്പോര്‍ട്ട്. പൊലീസ് യൂണിഫോമിലെത്തിയ ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്. നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. പൊലീസ് മേധാവി അടക്കം 30 പേരെ ഭീകരർ ബന്ദികളാക്കിയതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഒരു പ്രദേശവാസിയും ഒരു പോലീസുകാരനുമടക്കം 2പേർ കറാച്ചി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ എത്ര ഭീകര്‍ പങ്കെടുത്തു എന്നതില്‍ വ്യക്തതയില്ല. പത്തോളം ഭീകരരാണ് പൊലീസ് ആസ്ഥാനം കീഴ്‌പ്പെടുത്താന്‍ എത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ ഏറ്റെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here