മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ വിജയരാഘവന്‍. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷിക മേഖലയെ ഒന്നായി പിന്നോട്ടടിക്കുന്നുവെന്നും, രാജ്യത്തെ ഗ്രാമങ്ങളില്‍ പോലും ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും കൊല്‍ക്കത്തയില്‍ നടക്കുന്ന അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ സമ്മേളനത്തിനിടെ വിജയരാഘവന്‍ വിമര്‍ശിച്ചു.
സ്വാതന്ത്രലബ്ധിക്കു ശേഷം ഹരിത വിപ്ലവം അടക്കമുള്ള നടപടികളിലൂടെ രാജ്യത്തെ കാര്‍ഷിക മേഖല നേടിയ വളര്‍ച്ചകളെ പിന്നോട്ടടിക്കുന്ന നയങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം അതീവ രൂക്ഷമാണ്. മോദി സര്‍ക്കാരിന്റെ വികലമായ നയങ്ങളുടെ ഭാഗമായിട്ടാണ് അത്തരത്തില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലക്കയറ്റം ഉണ്ടാകുന്നത്. കര്‍ഷക തൊഴിലാളികള്‍ക്കും എതിരായിട്ടുള്ള നയങ്ങള്‍ തന്നെയാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചു
കര്‍ഷകദ്രോഹ നയങ്ങള്‍ക്ക് പുറമേ രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിജയരാഘവന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഗ്രാമങ്ങളിലേക്കും ഇത്തരം വര്‍ഗീയ ധ്രുവീകരണങ്ങള്‍ എത്തിനില്‍ക്കുന്നുവെന്നും ഇത് ശക്തമായി നേരിടേണ്ട പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം എല്ലാ വിഷയങ്ങളുമാണ് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ ചര്‍ച്ചയായതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അതിശക്തമായിട്ടുള്ള ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here