കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി

കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി. പൊതു സമൂഹത്തില്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റിന്റെ വിശ്വസ്തനായ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും മനുവും തമ്മില്‍ കൈയ്യാങ്കളി ഉണ്ടായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാതലത്തിലാണ് മനുകുമാറിനെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration