ഫര്‍ണിച്ചര്‍ കടയിലെ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, തീ അണച്ചു

തിരുവനന്തപുരത്ത് പൂവച്ചലില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അഗ്‌നിശമനാ യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കടുക്കാംമൂട് സ്വദേശി സതിയുടെ ഉടമസ്ഥതയിലുള്ള ദേവു ഫര്‍ണിച്ചര്‍ കടയിലാണ് തീപിടുത്തം ഉണ്ടായത്.

രാത്രി എട്ടേകാലോടെയാണ് തീപടര്‍ന്നത്. സമീപത്തെ കടയുടമ ആണ് തീപടരുന്നത് ആദ്യം കണ്ടത്. സമീപത്തെ വീട്ടിലാണ് കടയുടമ താമസിക്കുന്നത്. വിവരം അറിഞ്ഞയുടന്‍ വീട്ടുകാരെ മാറ്റി. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് ആദ്യയൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീ അണക്കാന്‍ പരിശ്രമിച്ചെങ്കിയും തീ നിയന്ത്രിക്കാനായില്ല. പീന്നീട് കൂടുതല്‍ യൂണിറ്റ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചറുകളും മെഷീനുകളും തീയില്‍ കത്തി അമര്‍ന്നു. മണിക്കൂറുകള്‍ നീണ്ട ഉദ്യമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ആയത്. വൈദ്യതി ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News