കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കാസര്‍ക്കോട് കാഞ്ഞങ്ങാട് കൊടി ഉയരും. പ്രതിനിധി സമ്മേളനം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം.. ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെഎസ്ടിഎയുടെ 32-ാമത് സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കാഞ്ഞങ്ങാട് അലാമിപ്പള്ളി നഗരസഭ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ശനിയാഴ്ച വൈകുന്നേരം സംഘാടകസമിതി ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ പതാകയുയര്‍ത്തും. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ അലാമിപ്പള്ളി ടി ശിവദാസമേനോന്‍ നഗറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 284 വനിതകളും ഉള്‍പ്പെടെ 964 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹൊസ്ദുര്‍ഗ് സ്മൃതി മണ്ഡപത്തില്‍ നിന്നും അലാമിപ്പള്ളി വരെ അധ്യാപകരുടെ പ്രകടനം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News