നഗരങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പൊലീസില്‍ പുതിയ സായുധ വിഭാഗം. അവഞ്ചേഴ്‌സ് എന്ന പേരില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് അവഞ്ചേഴ്‌സിന്റെ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാവുക.
ഭീകര വിരുദ്ധ സേനയ്ക്ക് കീഴിലായിരിക്കും അവഞ്ചേഴ്‌സ് സായുധ വിഭാഗമായി പ്രവര്‍ത്തിക്കുക. നഗരപ്രദേശങ്ങളിലെ തീവ്രവാദ ആക്രമണങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉള്‍പ്പെടെ നേരിടുകയാണ് പുതിയ വിഭാഗം രൂപീകരിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
പൊലീസിലെ തന്നെ പ്രത്യേകമായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാകും പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവഞ്ചേഴ്‌സിനായി പ്രത്യേകം യൂണിഫോമുണ്ടാകും.
തണ്ടര്‍ ബോള്‍ട്ട് ടീമില്‍ നിന്ന് 96 ഉദ്യോഗസ്ഥരായിരിക്കും ആദ്യഘട്ടത്തില്‍ ഈ സംഘത്തിലുണ്ടായിരിക്കുക. പിന്നീട് ഒരു യൂണിറ്റില്‍ 40 എന്ന കണക്കില്‍ മൂന്ന് യൂണിറ്റുകള്‍ രൂപീകരിക്കാനാണ് പദ്ധതി. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോഴേക്കും 120 കമാന്‍ഡോസ് അവഞ്ചേഴ്‌സില്‍ ഉണ്ടായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here