‘വഴങ്ങിയില്ലെങ്കില്‍ കൊല്ലും’; അക്രമത്തിന് ഇരയായ യുവതി

തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരി ലൈംഗിക പീഡന ശ്രമത്തിന് ഇരയായ സംഭവത്തില്‍, അക്രമി മകളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതിയുടെ പിതാവ്. മകളെ അക്രമി ചവിട്ടി വീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ മുടിയില്‍ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപെട്ടതെന്നും പിതാവ് പറയുന്നു. മകള്‍ ഇപ്പോഴും ഭയത്താല്‍ കഴിയുകയാണെന്നും പ്രതിയെ വേഗം പിടികൂടണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.

മകളെ ആക്രമിച്ചത് തമിഴ് സംസാരിക്കുന്ന ആളാണെന്ന് ആക്രമണത്തിനിരയായ യുവതിയുടെ അമ്മ പറഞ്ഞു. പ്രതി ഗാര്‍ഡ് റൂമില്‍ കടന്നു കയറി മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും അമ്മ പറഞ്ഞു. ഷര്‍ട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

വഴങ്ങണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ 17 പേരെ പൊലീസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News