അമേരിക്കയില്‍ വെടിവയ്പ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തി വെടിവയ്പ്പ് നടത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുകളിലും കടകളിലുമെത്തിയായിരുന്നു പ്രതി ആക്രമണം നടത്തിയത്.

മിസിസിപ്പിയില്‍ അര്‍കാബുട്‌ലയിലെ പല സ്ഥലങ്ങളിലായാണ് വെടിവയ്പ്പ്    നടന്നത്. കടയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അര്‍കാബുട്‌ല ഡാം റോഡിലുള്ള വീടിനുള്ളില്‍ ഒരു യുവതിയേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിന് പരുക്കേറ്റു.

അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് അര്‍കാബുട്‌ല ഡാം റോഡിലെ വാഹനത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. 52കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് നാലു പേര്‍ കൂടി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെ വീടിനുള്ളിലും രണ്ടു പേരെ വീടിന് പുറത്തുമായാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രകോപനമില്ലാതെ വാഹനത്തില്‍ നിന്നിറങ്ങി ഇയാള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News