ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടപഴകുന്നതു വിലക്കി പാകിസ്ഥാനിലെ യൂണിവേഴ്സിറ്റി. പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ തന്നെ ഇരിക്കുന്നതാണ് അഭികാമ്യമെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്യാ പ്രവിശ്യയിലെ ഗോമല്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറികളിലും ഡിപ്പാര്‍ട്ടമെന്റ് കോമണ്‍ റൂമുകളിലും ഇരിക്കുന്നതാണ് അഭികാമ്യം. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. യൂണിവേഴ്സിറ്റി പരിസരത്തും റോഡിലും മൈതാനത്തുമെല്ലാം ആണ്‍ പെണ്‍ ഇടപഴകലിനു വിലക്കുണ്ട്.
പെണ്‍കുട്ടികളുടെ സുരക്ഷയെ കരുതിയാണ് പുതിയ ചട്ടമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here