ജിഎസ്ടി കൗണ്‍സിലിന്റെ 49-ാമത് യോഗം ഇന്ന്. കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷയിലാണ് യോഗം ചേരുക. കേന്ദ്ര ബജറ്റിന്
ശേഷം ആദ്യം ചേരുന്ന യോഗമാണിത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തേക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് നേരത്തെ നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പാന്‍ മസാല ബിസിനസ്സുകളിലെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള അപ്പീല്‍ സംവിധാനങ്ങളും ട്രൈബ്യൂണലുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സിമന്റിന്റെ ജിഎസ്ടി 28%ത്തില്‍ നിന്ന് കുറവ് വരുത്താനുള്ള ആലോചന നടന്നുവരുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പാനല്‍ ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് നേരത്തെ നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇന്ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇത് പരിഗണിക്കുമോയെന്ന് ഉറപ്പില്ല. ഇതിനുമുമ്പ് ജിഎസ്ടി കൗണ്‍സിലിന്റെ 48-ാമത് യോഗം കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈനായാണ് നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here