ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചടിച്ച് യുവതി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ജിമ്മില്‍ ഒറ്റയ്ക്ക് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നശാലി അല്‍മ എന്ന 24കാരിയെ സെവ്യര്‍ തോമസ് എന്ന യുവാവാണ് കടന്ന് പിടിക്കാന്‍ ശ്രമിച്ചത്.
യുവതി ചെറുത്തു നിന്നുവെന്ന് മാത്രമല്ല യുവാവിനെ ഇടിച്ച് ശെരിപ്പെടുത്തുകയും ചെയ്തു . ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ നശാലിക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. മോഡലും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറുമാണ് നശാലി അല്‍മ.
ആദ്യം ആക്രമിക്കാന്‍ വന്നപ്പോള്‍ തള്ളിയിടാന്‍ നോക്കി , വീണ്ടും വന്നപ്പോഴാണ് കൈകാര്യം ചെയ്യേണ്ടിവന്നതെന്ന് യുവതി പറഞ്ഞു. ഒരിക്കലും തോറ്റുകൊടുക്കരുത്. എന്റെ മാതാപിതാക്കളും എന്നെ പഠിപ്പിച്ചത് അതാണ്. മനസ്സ് നിറയെ അതായിരുന്നു-നാശാലി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here