ദക്ഷിണാഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റകള്‍ കൂടി ഇന്ന് ഇന്ത്യയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് 12 ചീറ്റകളെകൂടി ഇന്ത്യയിലെത്തിക്കാനുള്ള തീരുമാനം. ജനുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ കുനോ ദേശീയ ഉദ്യാനത്തിലേയ്ക്കാണ് ചീറ്റകളെ എത്തിക്കുക.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ അധിവസിക്കുന്ന എട്ട് ചീറ്റകള്‍ ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ലോകത്തിലെ 7,000 ചീറ്റപ്പുലികളില്‍ ഭൂരിഭാഗവും ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here