സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എത്തുന്നത് .
ഇന്ത്യന്‍ സിനിമയിലെ വിവിധ ഇന്‍ഡസ്ട്രികളിലെ ടീമുകളാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നത്. ലീഗിലെ ആദ്യ മത്സരം കര്‍ണാടക ബുള്‍ഡോസേഴ്‌സും ചെന്നൈ റൈനോഴ്സും തമ്മിലാണ്. കുഞ്ചാക്കോ ബോബന്‍ നയിക്കുന്ന സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം തെലുങ്കു വാരിയേഴ്‌സിനെതിരെയാണ്.

നാളെ റായ്പൂരില്‍ നടക്കുന്ന ആദ്യ മത്സരത്തിന് കേരള ടീം പൂര്‍ണ്ണ സജ്ജരാണ്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്. വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങള്‍.

ലീഗില്‍ ആകെ 19 മത്സരങ്ങളാണുള്ളത്. മാര്‍ച്ച് 19ന് ഹൈദരാബാദില്‍ വെച്ചാണ് ഫൈനല്‍. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാള്‍ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേര്‍, കര്‍ണാടക ബുള്‍ഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്, ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലില്‍ അണിനിരക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News