വിശ്വനാഥനുമായി അവസാനം സംസാരിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു

ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ നിര്‍ണായക പുരോഗതി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് വിശ്വനാഥന്‍ സംസാരിച്ച ആറുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകള്‍ അല്ലെന്നും, വിവരം അറിയാന്‍ സംസാരിച്ചവര്‍ ആണെന്നുമാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

വിശ്വനാഥനെ തടഞ്ഞുവെച്ച സമയത്ത് ആശുപത്രിയില്‍ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഇവരെന്ന് എസിപി കെ സുദര്‍ശന്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം വിശ്വനാഥന്‍ ധരിച്ചിരുന്ന ഷര്‍ട്ട് പോലീസ് കണ്ടെത്തിയിരുന്നു. വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പില്‍ നിന്നാണ് ഷര്‍ട്ട് കണ്ടെത്തിയത്.

വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം വിശ്വനാഥന്റെ അമ്മയുടെയും സഹോദരന്റെയും മൊഴി എടുത്തിരുന്നു. മൃതദേഹത്തില്‍ ഷര്‍ട്ട് ഇല്ലാത്തതിനാല്‍, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നു. അതിനിടെ, വിശ്വനാഥന്റെ മരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News