തെങ്കാശി സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം

തെങ്കാശിയില്‍ റെയില്‍വേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക പീഡന ശ്രമം അന്വേഷിക്കാന്‍ റെയില്‍വേയ്ക്ക് പ്രത്യേകസംഘം. റെയില്‍വേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്ത് റെയില്‍വേ പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്.

ഷര്‍ട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. വഴങ്ങണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ 17 പേരെ പൊലീസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration