മദ്യപിച്ചെത്തി, ബിരിയാണി കഴിച്ചുറങ്ങി.. കവര്‍ച്ചയ്ക്കെത്തിയ കള്ളന്‍ പിടിയില്‍

കവര്‍ച്ചയ്ക്കെത്തിയ വീട്ടില്‍ അറിയാതെ പെട്ടുപോവുകയും പിന്നീട് പിടിയിലാവുകയും ചെയ്യുന്ന ഒട്ടേറെ കള്ളന്മാരുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും.. അത്തരത്തില്‍ ചെന്നൈയില്‍ നടന്ന ഒരു രസകരമായ കള്ളന്റെ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കവര്‍ച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. വെങ്കിടേശന്‍ എന്നയാളുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ സ്വാതിതിരുനാഥന്‍ മേല്‍ക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് അവയെല്ലാം കിടപ്പുമുറിയില്‍ കൂട്ടിയിട്ടു. ഇതിനിടയില്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും കള്ളന്‍ ഉള്ളിലാക്കി. ക്ഷീണം തോന്നിയപ്പോള്‍ അവിടത്തന്നെ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.

വീടിന്റെ ഓടുകള്‍ ഇളക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വെങ്കിടേശിനെ വിവരമറിയിക്കുകയായിരുന്നു. വെങ്കിടേശന്‍ പൊലീസിനെയും കൂട്ടി വീടുതുറന്നപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.

അറസ്റ്റു ചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയയെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥന്‍ പൊലീസിന് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News