പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതാ ചില ഡയറ്റ് ടിപ്സ്

പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചില ഡയറ്റ് ടിപ്പുകള്‍ പരിശോധിക്കാം

കഫീന്‍ കുറയ്ക്കാം

പരീക്ഷാ കാലത്ത് അമിതമായ അളവില്‍ കാപ്പിയോ എനര്‍ജി ഡ്രിങ്കുകള്‍, ചായ, കോള തുടങ്ങിയവ ശീലമാക്കുന്നത് നിങ്ങളുടെ ഉറക്കത്തെ താളംതെറ്റിക്കും. ഇത് ആവശ്യമായ റെസ്റ്റ് ലഭിക്കാതിരിക്കുന്നതിന് കാരണമാകുകയും ചെയ്യും.

സമയത്ത് ആഹാരം

കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുന്നത് എപ്പോഴും അനാരോഗ്യകരം തന്നെയാണ്. പരീക്ഷാകാലത്ത് ഇങ്ങനെ ചെയ്യുന്നത് അസുഖം, അസ്വസ്ഥത, ഊര്‍ജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കൃത്യമായ സമയം ക്രമീകരിച്ച് ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണം ശീലമാക്കാനും പഠന ഷെഡ്യൂളിനൊപ്പം ആഹാരത്തിനും കൃത്യമായ സമയം ക്രമീകരിക്കാനും ശ്രദ്ധിക്കണം.

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിച്ച് എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. പഠനമേശയില്‍ ഒരു കുപ്പി വെള്ളത്തിനും സ്ഥാനം നല്‍കണം. മിന്റ് ഇലകളും, നാരങ്ങയുടെ കഷ്ണങ്ങളുമൊക്കെ ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതാണ്.

ഓര്‍മ്മശക്തി കൂട്ടുന്ന ഭക്ഷണം

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ 3ഫാറ്റി ആസിഡുകള്‍ വേണം. മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഒമേഗ 3ഫാറ്റി ആസിഡ്. വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള്, സോയാബീന്‍ ഓയില്‍, കനോല ഓയില്‍ എന്നിവ സസ്യാഹാരികള്‍ക്ക് ഭക്ഷണക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്.

സമ്മര്‍ദ്ദം കുറയ്ക്കുന്ന ഭക്ഷണം

പരീക്ഷാ സമ്മര്‍ദ്ദം വിറ്റാമിന്‍ ബി കോംപ്ലെക്സ്, വിറ്റാമിന്‍ സി അതുപോലെതന്നെ സിങ്ക് പോലുള്ള ധാതുക്കളുടെയും ആവശ്യം വര്‍ദ്ധിപ്പിക്കും. ഈ ധാതുക്കള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. ഇവ ധാതുക്കള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രവര്‍ത്തനത്തിലും സഹായിക്കും. ബ്രൗണ്‍ റൈസ്, ബദാം, മുട്ട, പഴങ്ങള്‍ എന്നിവ ഇതിന് സഹായിക്കും.

സ്നാക്ക് ആയി നട്ട്സ്

അനാരോഗ്യകരമായ ഭക്ഷണം സ്നാക്ക് ആയി കഴിക്കുന്നത് നല്ലതല്ല. പോഷകപരമായി നോക്കുമ്പോള്‍ എല്ലാ നട്ട്സിനും ഉര്‍ജ്ജം പകരാനായി എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാനുണ്ടാകും. കഴിക്കാന്‍ എളുപ്പമാണെന്നതും സാലഡ് പോലുള്ളവയില്‍ ഉള്‍പ്പെടുത്തി കഴിക്കാവുന്നതുമാണ് നട്ട്സ്.

തലച്ചോറിന്റെ ആരോഗ്യം

മുട്ട, സാല്‍മണ്‍, കാരറ്റ്, മത്തങ്ങ, പച്ച ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും പരീക്ഷാക്കാലത്ത് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News