ജി എസ് ടി ഘടന പരിഷ്‌കരിക്കണം എന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി കൗണ്‍സിലിന്റെ 49-ാമത് യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയതായിരുന്നു ബാലഗോപാല്‍. ജി എസ് ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെടും. കഴിഞ്ഞ കൗണ്‍സിലുകളില്‍ സമാനമായ വിഷയം ഉന്നയിച്ചിരുന്നെങ്കിലും കാലാവധി നീട്ടിയിരുന്നില്ല. ജിഎസ്ടി ഒരിക്കലും സഹായകരമായ ഒന്നല്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം നടത്താന്‍ സാധ്യതയില്ല. നഷ്ടപരിഹാര കുടിശിക വലിയ തോതില്‍ തരാനുണ്ടെന്ന് കേരളം പറഞ്ഞിട്ടില്ല. 2 രൂപ സെസ് പിരിക്കുന്നു എന്ന് പറയാന്‍ വേണ്ടി മാത്രമാണ് ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് എന്നും ബാലഗോപാല്‍ വ്യക്തമാക്കി. അതോടൊപ്പം എംപിമാര്‍ പാര്‍ലമെന്റില്‍ പോകുമ്പോള്‍ രാഷ്ട്രീയം ഉണ്ടെങ്കിലും കേരളത്തിന്റെ പൊതുതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here