അദാനി ഓഹരി കുംഭകോണം ആശങ്കാജനകം; അശോക് ധാവളെ

രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അദാനിയുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്നും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ അശോക് ധാവളെ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്രമോദി നല്‍കിവരുന്ന പിന്തുണയാണ് അദാനിക്ക് ഗുണം ചെയ്തതെന്നും അശോക് ധാവളെ ചൂണ്ടിക്കാട്ടി. അദാനിയുടെ ഓഹരി കുംഭകോണം പുറത്ത് വന്നതോടെയാണ് പതനം ആരംഭിച്ചതെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ പോലും ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും ധാവളെ മുന്നറിയിപ്പ് നല്‍കി.

രാജ്യം വലിയ അരക്ഷിതാവസ്ഥയിലേക്കാണ് പോകുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാല്‍ സാധാരണ ജനങ്ങള്‍ വലയുകയാണ്. ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും ഫെബ്രുവരി 22 മുതല്‍ 28 വരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യസ്‌നേഹികള്‍ അണിനിരക്കണമെന്നും അശോക് ധാവളെ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News