കേരളത്തില്‍ നിന്നും അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യം അനുവഭിക്കുന്നവരെ കണ്ടെത്തിക്കഴിഞ്ഞെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ വികസനം നടപ്പാക്കുന്ന ഏജന്‍സികളല്ല തദ്ദേശസ്ഥാപനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ദയ ചോദിച്ചു വരുന്നവരല്ലെന്നും അവര്‍ അര്‍ഹമായത് ചോദിക്കാന്‍ വരുന്നവരാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് അനാവശ്യ ആര്‍ത്തി വേണ്ടെന്നും ജനങ്ങള്‍ക്കാവശ്യമായ സേവനം ചെയ്തുകൊടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അഴിമതിയാണെന്ന്
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമൂഹികവും സാമ്പത്തികവും പുരോഗമനപരവുമായ മുന്നേറ്റമുണ്ടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പുതിയ സംരഭങ്ങള്‍ വരുമ്പോള്‍ പിന്തുണ നല്‍കാനാവണം. എല്ലാ കാര്യങ്ങള്‍ക്കും തടസ്സം നില്‍ക്കാനുള്ള ചുമതലയല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേത് എന്ന പൊതുബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here