ഇതെന്റെ ധൈര്യത്തിന്റെ ചവിട്ടുപടി; മഞ്ജു വാര്യര്‍

‘തുടക്കം കുറിക്കാന്‍ ഏറ്റവും നല്ലത് ധൈര്യത്തിന്റെ ചെറിയ ചുവടുവെക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്’ ; ഇരുചക്ര വാഹനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ ബൈക്ക് വാങ്ങിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍ .

ബൈക്ക് വാങ്ങാന്‍ പ്രചോദനമായ നടന്‍ അജിത്തിനും മഞ്ജു നന്ദി പറഞ്ഞു. ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യര്‍ ലൈസന്‍സ് എടുക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ ഇടവേളയില്‍ നടന്‍ അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റര്‍ ദൂരമുള്ള ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്.

ലൈസന്‍സ് ലഭിക്കും മുമ്പ് തന്നെ ബൈക്ക് വാങ്ങിയിരുന്നെങ്കിലും ലൈസന്‍സ് കയ്യില്‍ കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കാവൂ എന്ന് നടി തീരുമാനിച്ചിരുന്നു. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News