രാജ്യത്തെ അതീവസുരക്ഷാ മേഖലകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും ഉള്‍പ്പെടും. കൊച്ചിയിലെ കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കേന്ദ്രം പുതിയ സുരക്ഷാമേഖലകള്‍ നിശ്ചയിച്ചിരിക്കുന്നത്.
കൊച്ചിയില്‍ കണ്ടെയ്‌നര്‍ ഫ്രെറ്റ് സ്റ്റേഷന്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, നേവല്‍ ജെട്ടി, റോറോ ജെട്ടി (ഉള്‍നാടന്‍ ജലപാത), കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടേഴ്സ്, കേന്ദ്രീയ വിദ്യാലയം, പോര്‍ട്ട് ട്രസ്റ്റ്, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ട കൊച്ചിയിലെ സ്ഥലങ്ങള്‍.
അതീവസുരക്ഷാ മേഖലകളായി നിശ്ചയിച്ച സ്ഥലങ്ങളിലെല്ലാം ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. ഈ പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ശത്രു രാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഈ പ്രദേശങ്ങള്‍ കര്‍ശന നിരീക്ഷണത്തിലുമായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here