സ്ത്രീത്വത്തെ അപമാനിച്ചു, ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ്

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര്‍ സോജിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. സോജി വധ ഭീഷണി മുഴക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നുമാണ് പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവ് ജില്ലാ പൊലീസ് മേധാവിക്കും കെപിസിസിക്കും പരാതി നല്‍കി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി യോഗത്തിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സോജി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ഉണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പി ജെ കുര്യന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ജില്ലാ പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കമ്മറ്റിയിലാണ് സംഭവമെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതോടെ യോഗത്തില്‍ പങ്കെടുത്ത പ്രമുഖ നേതാക്കളടക്കം എല്ലാ ഡിസിസി അംഗങ്ങളും കേസിലെ സാക്ഷികളാകും. ഡിസിസി ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടാകുന്ന ഭീഷണിയില്‍ നിന്നും ശാരീരിക ഉപദ്രവത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here