ദില്ലി മദ്യനയ അഴിമതി; സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാന്‍ സിബിഐ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. സിബിഐ ആസ്ഥാനത്ത് ഞായറാഴ്ച (19-02-2023) രാവിലെ 11ന് ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും ദില്ലിയില്‍ നടക്കുന്ന വികസനം തടയാന്‍ സിബിഐ ആഗ്രഹിക്കുന്നുവെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

‘സര്‍വ്വശക്തിയും ഉപയോഗിച്ച് എനിക്കെതിരായി സിബിഐയും, ഇഡിയും പ്രവര്‍ത്തിക്കുകയാണ്. വീട്ടില്‍ റെയ്ഡ് നടക്കുന്നു. ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു. എന്നാല്‍ ഒരിടത്തും എനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ദില്ലിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അത് നിര്‍ത്തലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നും അതുണ്ടാകും’ സിസോദിയ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News