ബി.വെങ്കിട് ജനറല്‍ സെക്രട്ടറി, എ വിജയരാഘവന്‍ പ്രസിഡന്റ്

അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി എ വിജയരാഘവനും ജനറല്‍ സെക്രട്ടറിയായി ബി വെങ്കിടും തെരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നടക്കുന്ന സമ്മേളനമാണ് ഇരവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും എം.വി.ഗോവിന്ദന്‍ മാസ്റ്ററും കെ.കോമള കുമാരിയും വൈസ്പ്രസിഡന്റുമാരായും വി.ശിവദാസനും എന്‍.ചന്ദ്രനും
ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

വി.ശിവദാസന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. 155 അംഗ ജനറല്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നും 30 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 61 അംഗ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് 10 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News