നന്‍പകല്‍ നേരത്ത് മയക്കം’ ഉടന്‍ ഒ ടി ടി യില്‍

ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഹിറ്റ് സംവിധായകന്റെ സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി കൂടി അണിചേർന്നപ്പോൾ മലയാള സിനിമയിലെ തന്നെ അവിസ്മരണീയമായ അഭിനയ മുഹൂർത്തം ഉണ്ടാവുകയായിരുന്നു നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ. കാണാൻ കാത്തിരുന്ന സിനിമ തിയേറ്ററിൽ എത്തിയപ്പോഴും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

image.png

ഇപ്പോൾ  നൻപകലിന്റെ ഒടിടി റിലീസ് പ്രഖ്യപിച്ചിരിക്കുകയാണ്. ഫെബ്രുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സിനിമ സ്‍ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തിലൊരുങ്ങിയ സിനിമയ്ക്ക് ഐഎഫ്എഫ്കെ പ്രദർശനം മുതലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴും തമിഴ് നാടൻ ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ രണ്ടിടത്തും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ-സാംസ്കാരിക രംഗത്ത് നിന്നും നൻപകലിനെ പ്രശംസിച്ച് നിരവധി പേർ എത്തിയിരുന്നു.

image.png

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിച്ചത്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

image.png
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News