ലോകം കാത്തിരിക്കുന്നു; പ്രഭാസിന്റെ പ്രോജക്റ്റ് കെ റിലീസ് അടുത്തവര്‍ഷം

പ്രഭാസ് നായകനായി ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തുന്നത്. ലോകം കാത്തിരിക്കുന്നു എന്ന് എഴുതിയ ഫോട്ടോ പുറത്തുവിട്ട് ‘പ്രൊജക്റ്റ് കെ’ 12.01.2024ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടന്‍ പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത് ശ്രദ്ധേയമാണ് . ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ സലാറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News