ജമാ അത്തെ ഇസ്ലാമി-ആര്‍ എസ് എസ് കൂടിക്കാഴ്ച അപകടകരമെന്ന് എ.എ റഹീം എംപി. രണ്ട് വര്‍ഗീയ ശക്തികള്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയും ആര്‍ എസ് എസും ഒരേ നാണയത്തിലെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു. ആര്‍ എസ് എസിനെ ചര്‍ച്ച ചെയ്ത് നന്നാക്കാമെന്നാണോ ജമാ അത്തെ ഇസ്ലാമി കരുതുന്നതെന്നും എ എ റഹീം ചോദിച്ചു. യുക്തിസഹമായ ഒരു മറുപടി നല്‍കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് ആകുന്നില്ല. ഇതില്‍ കെ പി സി സി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണിയാണ് കൂടിക്കാഴ്ച. ന്യൂനപക്ഷ പദ്ധതികള്‍ക്കായി നീക്കിവച്ചിരുന്ന തുക കേന്ദ്രം വെട്ടിക്കുറച്ചു. ഇത്തരത്തില്‍ വര്‍ഗീയ സംഘടനകള്‍ കൂടികാഴ്ച നടത്തിയത് ഇന്ത്യന്‍ മതേതര വിശ്വാസത്തിന് ഭീഷണിയാണെന്നും എ എ റഹീം എംപി ഓര്‍മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here