അച്ഛന്റെ കാതിൽ മൂളിപ്പാട്ട് പാടി 75 കാരൻ മകൻ; വീഡിയോ വൈറൽ

നൂറ് വയസ്സുള്ള അച്ഛന്റെ അരികിലിരുന്ന് പാട്ട് പാടുന്ന 75 കാരനായ മകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . വാർധക്യസഹജമായ അസുഖത്തെത്തുടർന്നു കിടപ്പിലായ പിതാവിന്റെ അടുത്തിരുന്നാണ് മകന്റെ പാട്ട്. ഞാൻ ഒരു പാട്ടിന്റെ ഈണം മൂളിക്കേൾപ്പിക്കാമെന്നും അച്ഛൻ അത് ഏതാണെന്നു മനസ്സിലാക്കി തനിക്കു പറഞ്ഞു തരണമെന്നും മകൻ പറയുന്നു. തുടർന്ന് അദ്ദേഹം പാട്ട് ചൂളമടിയിലൂടെ അച്ഛന്റെ കാതിൽ കേൾപ്പിക്കുകയാണ്. ചെന്നൈ സ്വദേശികളാണ് ഈ അച്ഛനും മകനും ഇരുവരും.

പാട്ട് കേട്ട് മുഴുവനായും സംസാരിക്കാൻ കഴിയുന്നില്ലെങ്കിലും പാട്ട് ഏതാണെന്നു തിരിച്ചറിയുകയും അത് മകനോടു പറയുകയും ചെയ്യുകയാണ് ആ അച്ഛൻ . അച്ഛൻ തന്റെ പാട്ട് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിൽ മനം നിറഞ്ഞു ചിരിക്കുന്ന മകനെ വീഡിയോയിൽ കാണാം. ഇരുവരുടെയും അടുത്ത ബന്ധുക്കളും അരികിലുണ്ട്.അച്ഛൻ–മകൻ സ്നേഹബന്ധത്തിന്റെ ആഴം വരച്ചുകാണിക്കുന്ന വീഡിയോ ആണിത് എന്നാണ് സോഷ്യൽ മീഡിയ നിറയെ വരുന്ന കമന്റുകൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News