യുഎഇയിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായി; മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ

യു എ ഇ യിൽ മൂന്ന് മാസം മുമ്പ് കാണാതായ മലയാളി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അമൽ സതീഷിന്റെ (29) മൃതദേഹമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബൈ റാശിദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2022 ഒക്ടോബർ 20 നാണ് ജോലിസ്ഥലമായ വർസാനിലെ ഇലക്ട്രിക്കൽ കമ്പനിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ അമലിനെ കാണാതായത്. സുഹൃത്തുക്കളുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് അമലിനെ അന്വേഷിച്ച് ബന്ധുക്കൾ ദുബൈയിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അമലിൻ്റെ മൃതദേഹം കണ്ടെത്തിയത്. സോനാപൂരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും. സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി,തമീം അബൂബക്കർ പുറക്കാട്‌,ഫൈസൽ കണ്ണോത്ത് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News