നവ്യയെ ട്രോളി എൻ എസ് മാധവൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടെലിവിഷന്‍ പരിപാടിക്കിടെ നടി നവ്യാ നായർ സന്യാസിമാരെപ്പറ്റി നടത്തിയ പരാമർശത്തെ ട്രോളി എഴുത്തുകാരൻ എൻ എസ് മാധവൻ. സന്യാസിമാര്‍ അവരുടെ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വയ്ക്കുമായിരുന്നു എന്നാണ് നവ്യാ നായർ പറഞ്ഞത്.

image.png

”സന്യാസി 1: എന്റെ കിഡ്നി തെളങ്ങണ കണ്ടാ, സന്യാസി 2: അതൊക്കെ എന്ത്‌, എന്റെ ലിവർ നോക്കിക്കെ” എന്നാണ് എൻഎസ് മാധവന്റെ ട്രോൾ. ‘വെപ്പ്‌ പല്ല് എടുത്ത്‌ കഴുകുന്നത്‌ കണ്ടതാവും ന്നേ..” എന്നാണ് എൻഎസ് മാധവന്റെ ട്വീറ്റിൽ വന്നിട്ടുള്ള ഒരു കമന്റ്.

image.png

ഇത്തരത്തിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നവ്യയുടെ പരാമർശവുമായി ബന്ധപ്പെട്ട് നിറയുന്നത്. ഒരു പൊതുവേദിയില്‍ വസ്തുതയില്ലാത്ത കാര്യം പറയാമോയെന്നും ചിലർ ചോദിക്കുന്നുണ്ട്.

image.png

ഞാനേ കണ്ടുള്ളൂ… ഞാൻ മാത്രമേ കണ്ടുള്ളൂ… തുടങ്ങി നവ്യയുടെ തന്നെ സിനിമാ ഡയലോഗുകളും ട്രോളുകളിൽ നിറയുന്നുണ്ട്. രാവണന്‍ ആക്രമിക്കാന്‍ വരുന്നതറിഞ്ഞ അഗസ്ത്യ മുനി ‘ ദുര്‍വസാവേ എന്റെ ഉണക്കാനിട്ട ചുവന്ന കിഡ്‌നി കണ്ടോ?’ എന്നു പറയുന്ന ട്രോളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

image.png

എന്തായാലും ട്രോളുകളിൽ പ്രതികരിക്കാൻ നവ്യ തയാറാകുമോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News