മനോരമ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ സംരഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്ക്ക് പിന്നാലെ മറുപടിയുമായി മന്ത്രി പി രാജീവ്. വ്യവസായ സംരംഭം സംബന്ധിച്ച മനോരമയുടെ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് മന്ത്രി തുറന്നടിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ മാത്രമേ സംരംഭം പാടുള്ളു എന്ന ചിന്തയുടെ ഭാഗമാണിത്. കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യാം. എന്നാല്‍, സംരഭങ്ങളുടെ എണ്ണം കളവാണെന്ന പ്രചാരണം മാധ്യമപ്രവര്‍ത്തനത്തിന് ചേരാത്തതാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മനോരമ ഈ വിഷയത്തില്‍ ഇതുവരെയും തന്റെ പ്രതികരണം തേടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2021-22 ല്‍ 17.3 ശതമാനം വ്യവസായ വളര്‍ച്ചയാണ് കേരളത്തിലുണ്ടായത്. വ്യവസായ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 18.9 ശതമാനവും വളര്‍ച്ച കേരളം കൈവരിച്ചു. ഇത് ദേശീയ വളര്‍ച്ചയായ 18.16 ശതമാനത്തിനും മുകളിലാണ്. കള്ളവാര്‍ത്തയെന്ന് പ്രചരിപ്പിച്ചവര്‍ ഇത്തരം വാര്‍ത്തകള്‍ മൂടിവെക്കുകയാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News