യൂണിയനുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി . ഇക്കാര്യത്തില്‍ യൂണിയനുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനായി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി പ്രഖ്യാപിച്ചത്. അഞ്ചാം തീയതിക്ക് മുമ്പ് പകുതി ശമ്പളം ലഭിക്കുന്നത് ജീവനക്കാര്‍ക്ക് ഗുണകരമാകും. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ വിഹിതം കൂടി ലഭിച്ചശേഷം ശമ്പളം നല്‍കി തുടങ്ങുമ്പോള്‍ പതിനഞ്ചാം തീയതി ആകും. ജീവനക്കാരെ സംബന്ധിച്ച് മാസത്തിന്റെ ആദ്യത്തെ ഒരാഴ്ച അവര്‍ക്ക് നിര്‍ണായകമാണ്. ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കുമെന്നും ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here