എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് ഒ വി അബ്ദുള്‍ ഫഹിം അന്തരിച്ചു. ദുബൈയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫഫിം. പത്ത് ദിവസത്തിലേറെയായി ദുബൈയിലുള്ള സിതാര രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫഹിമിന്റെ വേർപാട്. ഗസല്‍, ഐദിന്‍ എന്നിവർ മക്കളാണ്.

പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഒ വി സാബിറ. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News