ലോകത്തുള്ളത് ആണും പെണ്ണും മാത്രം, മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയെന്ന് പി.എം.എ സലാം

ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പി.എം.എ സലാമിന്റെ വിവാദ പരാമര്‍ശം.

ഖുര്‍ആനില്‍ എല്ലായിടത്തും സ്ത്രീയെയും പുരുഷനെയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഈ രണ്ടു വിഭാഗമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ലെന്നും സലാം പറഞ്ഞു. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് അപഹാസ്യകരമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ടുവന്ന് സാമൂഹികജീവിതവും കുടുംബ വ്യവസ്ഥയും തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News