ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി ട്രൈബ്യൂണല്‍ സംബന്ധിച്ച് തീരുമാനമായില്ല. ദീര്‍ഘകാല ആവശ്യമായിരുന്ന ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. നികുതിദായകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ടാം അപ്പീല്‍ സംവിധാനമായ ജിഎസ്ടി ട്രൈബ്യൂണല്‍ എത്രയും വേഗം ആരംഭിക്കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.
ട്രൈബ്യൂണല്‍ സംവിധാനത്തിന് മാത്രമേ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയു. ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന അവസരത്തില്‍ തന്നെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കണം. ഓരോ സംസ്ഥാനത്തെയും ട്രൈബ്യൂണല്‍ ബെഞ്ചുകളുടെ എണ്ണം, ബെഞ്ചിലെ ടെക്നിക്കല്‍ അംഗങ്ങളുടെ നിയമനം എന്നിവ സംബന്ധിച്ച അധികാരം അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാവും ഉചിതം എന്നും കേരളം കൗണ്‍സില്‍ യോഗത്തില്‍ വാദിച്ചു. എന്നാല്‍ വിഷയത്തില്‍ തീരുമാനം എടുക്കാതെയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അവസാനിച്ചത്.
കൗണ്‍സില്‍ ചര്‍ച്ച ചെയ്ത അജണ്ടക്ക് ഉപരിയായ കാര്യങ്ങളും കേരളം ജിഎസ്ടി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം ഇനിയുള്ള വര്‍ഷങ്ങളിലും തുടരണമെന്നും കേരളം നേതൃത്വം നല്‍കിയ സ്വര്‍ണ്ണ മേഖലയിലെ e way bill നടപ്പിലാക്കമെന്നും ആവശ്യപ്പെട്ടു കേന്ദ്ര ധനമന്ത്രി കത്ത് നല്‍കി.
നികുതി റിട്ടേണുകളുടെ ലേറ്റ് ഫീ ഈടാക്കുന്നതിലും, റിട്ടേണ്‍ ഫയല്‍ ചെയ്യാതെ അസസ്സ്മെന്റിന് വിധേയരാകുന്ന നികുതിദായകര്‍ക്ക് റിട്ടേണ്‍ തന്നെ ഫയല്‍ ചെയ്യാന്‍ അവസരം ഒരുക്കുന്ന വിധത്തിലും കൗണ്‍സില്‍ തീരുമാനം എടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here