500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ

500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇത് സംബന്ധിച്ച് ധാരണയായെന്നും 500 വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായും ഇന്‍ഡിഗോ അറിയിച്ചു. യൂറോപ്യന്‍ മേഖലയില്‍ വിമാന സര്‍വീസ് വര്‍ദ്ധിപ്പിക്കാനാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം.

ബോയിംഗും എയര്‍ബസും ആണ് ഇന്‍ഡിഗോയക്ക് വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക. യുകെ, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പുത്തന്‍ സര്‍വീസുകള്‍ ആരംഭിക്കുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം.

470 വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ബസും ബോയിംഗുമായി കരാറായെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ 500 വിമാനങ്ങൾ വാങ്ങാനുള്ള നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News