ഭാവന ചിത്രം ഫെബ്രുവരി 24ന്

പ്രേക്ഷകർ കാത്തിരിക്കുന്ന ഭാവന-ഷറഫുദീൻ ചിത്രം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളിലെത്തും.

image.png

ഇന്ന് നടന്ന പ്രസ്സ് മീറ്റിലാണ് ചിത്രത്തിന്റെ നിർമ്മാതാവ് ഇക്കാര്യം അറിയിച്ചത്. ഭാവനയുടെ തിരിച്ചുവരവിന് വേണ്ടി ചെയ്ത സിനിമയല്ല ഇതെന്നും കഥാപാത്രത്തിന് ഒരു പുതുമ വേണമായിരുന്നു അങ്ങനെയാണ് ഭാവനയിലേക്ക് എത്തുന്നത് എന്നും ചിത്രത്തിന്റെ സംവിധായകനായ ആദില്‍ മൈമൂനത്ത് അഷറഫ് പറഞ്ഞു.

ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News