പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ പ്രതി സുമന്തിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു.

ആസിഡ് ആക്രമണത്തില്‍ മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ സുമന്തിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണം. ബൈക്കില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സുമന്ത് സംഭവസ്ഥലത്ത് നിന്ന് കടന്ന് കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ കഴിഞ്ഞിരുന്ന സുമന്തിനെ ശനിയാഴ്ച രാവിലെ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News