തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്ര മോദിയുടെ അടിമയെന്ന് ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാണെന്ന് തുറന്നടിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഷിന്‍ഡെ പക്ഷത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ശേഷം താക്കറെയുടെ കുടുംബ വീടായ മാതോശ്രീക്ക് മുന്നില്‍ തടിച്ചു കൂടിയ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ.

പാര്‍ട്ടിയുടെ ചിഹ്നം കട്ടെടുത്ത കള്ളന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പാര്‍ട്ടിയുടെ പേര് ഉപയോഗിക്കാനുള്ള അര്‍ഹത ഷിന്‍ഡെ വിഭാഗത്തിനാണെന്ന കമ്മീഷന്റെ പ്രഖ്യാപനം ഉദ്ധവ് വിഭാഗത്തിന് വലിയ തിരിച്ചടിയായിരുന്നു. യഥാർത്ഥ ശിവസേനയാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം ഷിന്‍ഡെ വിഭാഗത്തിന് നല്‍കുകയായിരുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഷിന്‍ഡെ-ഉദ്ധവ് വിഭാഗങ്ങള്‍ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു.

1966ല്‍ ഉദ്ധവിന്റെ പിതാവ് ബാല്‍ താക്കറെയാണ് ശിവസേന സ്ഥാപിച്ചത്. കഴിഞ്ഞ ജൂണില്‍ നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കിയത്. ബി.ജെ.പിയുമായി ചേര്‍ന്ന് ഷിന്‍ഡെ പക്ഷം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാഡിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News