മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്. ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ചെയര്‍മാന്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള ഓഫര്‍ സമര്‍പ്പിച്ചതായാണ് സൂചന. ഖത്തര്‍ മുന്‍ പ്രധാന മന്ത്രിയായ ഹമദ് ബില്‍ ജാസിം ബിന്‍ ജാബെര്‍ അല്‍ താനിയുടെ മകനാണ് ഹമദ് അല്‍ താനി.

ക്ലബ് സ്വന്തമാക്കാനായുള്ള ലേലത്തില്‍ നിര്‍ദ്ദേശിച്ച തുകയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 6 ബില്യണ്‍ യൂറോയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും സൂചനകളുണ്ട്. ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഷെയ്ഖ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള ‘നയന്‍ ടു’ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

2005ല്‍ യുണൈറ്റഡിനെ സ്വന്തമാക്കിയതിന് ശേഷം വിവാദപരമായ പല തീരുമാനങ്ങളും നിലപാടുകളും കൈക്കൊണ്ട ഗ്ലെസേഴ്സ് കുടുംബം ക്ലബ്ബിനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്ലബ്ബിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും മത്സരതലത്തില്‍ ക്ലബ്ബിനെ മികച്ചതാക്കാനും ആഗോളതലത്തില്‍ ക്ലബ്ബിനെ മുന്‍പന്തിയിലെത്തിക്കാനും പുതിയ നിക്ഷേപകരെ തേടുന്നുവെന്നാണ് ഗ്ലെസേഴ്സ് കുടുംബം പത്രക്കുറിപ്പിലൂടെ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News