‘A week before HOPE’, ചിത്രങ്ങൾ പങ്കുവെച്ച് ബേസിൽ ജോസഫ്

ഒരു ആമുഖവുമില്ലാതെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കഴിഞ്ഞ ദിവസമാണ് ബേസിലിന് ഒരു കുഞ്ഞ് മാലാഖ ജനിച്ചത്.

 നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു. ഇൻസ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് പങ്കുവെച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്.

ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ കുഞ്ഞ് ജനിക്കുന്നതിന് ഒരാഴ്ച മുൻപുള്ള ചിത്രമാണ് ബേസിൽ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

May be an image of 1 person, standing and indoor

വളരെ പോസിറ്റീവായ ഈ ചിത്രത്തിന് കൈയടിക്കുകയാണ് സോഷ്യൽമീഡിയ. നിമിഷനേരം കൊണ്ടുതന്നെ നിരവധിയാളുകളാണ് ചിത്രത്തിന് ലൈക്കുകളുമായി എത്തുന്നത്.

May be an image of 2 people, people standing, indoor and text that says "MARATHY"

May be an image of 2 people, people standing and indoor

May be an image of 1 person, standing and indoor

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

 2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.

വിനീത് ശ്രീനിവാസന്റെ അസ്സോസിയേറ്റായി സിനിമാ രംഗത്തെത്തി കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായ ബേസിൽ, 2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളിയിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധനേടി.

 കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസിൽ പിന്നീട് നടനായും പ്രശസ്തിനേടി. മൂന്ന് സിനിമകളാണ് ബേസില്‍ ഇതുവരെ സംവിധാനം ചെയ്തത്.

അഭിനയത്തില്‍ കൂടുതൽ സജീവമായ താരം നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു.വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ​ഗുരുവായൂരമ്പല നടയിൽ ആണ് ബേസിൽ നായകനായി വരാനിരിക്കുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here