ബ്ലാസ്റ്റേഴ്സിന് നിരാശ; നിര്‍ണായക ജയവുമായി എടികെ മോഹൻ ബഗാൻ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് ഗോളിന് ജയിച്ച് എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍. സൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു എടികെയുടെ നിര്‍ണായക വിജയം. 16-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോള്‍ 23-ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂം സമനില നേടി. പിന്നീട്, 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു.

72-ാം മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി മക്ഹ്യൂം എടികെയുടെ ജയമുറപ്പിച്ചു. ഇതിനിടെ 64-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ രാഹുല്‍ കെ പി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എടികെ മോഹന്‍ ബഗാനെതിരെ 4-4-2 ശൈലിയില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.

ആദ്യപകുതിയില്‍ ലീഡ് നേടിയതിന് ശേഷം സമനിലയിലെത്തിയപ്പോള്‍ രണ്ടാംപകുതിയില്‍ രാഹുലിന്റെ ചുവപ്പ് കാര്‍ഡിന് പിന്നാലെ മഞ്ഞപ്പട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News