കരുനാഗപ്പള്ളിയില്‍ പാന്‍മസാല വേട്ട

കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ പാന്‍മസാല വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.

ദേശീയ പാതയില്‍ വെച്ചാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതല്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജങ്ഷനില്‍ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്പന്നങ്ങള്‍ കണ്ടെത്തിയത്.

ചകിരിച്ചോര്‍ നിറച്ച ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. തൊണ്ണൂറ്റി അയ്യായിരം പാക്കറ്റ് പുകയില ഉല്പന്നങ്ങള്‍ കണ്ടെടുത്തു. ഇവയ്ക്ക് വിപണിയില്‍ അരക്കോടിയോളം രൂപ വില വരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാന്‍ മസാല കടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News